പൂവാർ: തീരദേശ മേഖലയായ അടിമലത്തുറയിൽ കൊവിഡ് രോഗം സ്ഥിരീകരിച്ചെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് കോട്ടുകാൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി. സജി പറഞ്ഞു. കോട്ടുകാൽ പഞ്ചായത്തിലെ അവണാകുഴിയിലാണ് രോഗം സ്ഥിരീകരിച്ചതെന്നും അവർ വ്യക്തമാക്കി. ചൊവ്വരയിലെ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ പുല്ലുവിള സ്വദേശിയായ സ്ത്രീക്ക് സമ്പർക്കത്തിലൂടെ രോഗം കണ്ടെത്തിയതിനാൽ ആശുപത്രിയുടെ പ്രവർത്തനം നിറുത്തിവച്ചെന്നും പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.