car

പുനലൂർ: നിയന്ത്രണം വിട്ട ലോറി കാറിൽ ഇടിച്ചു, യാത്രക്കാർ പരിക്കുകളില്ലാതെ രക്ഷപെട്ടു. കേരളത്തിൽ നിന്നും അയൽ സംസ്ഥാനത്ത് പോകാൻ പാസ് ലഭിക്കാതെ തിരിച്ച് മടങ്ങിയ തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറിലാണ് ലോറി ഇടിച്ചത്. കൊല്ലം-തിരുമംഗലം ദേശിയ പാതയിലെ ഇടമൺ യു.പി.സ്കൂൾ ജംഗ്ഷനിലെ തടിമില്ലിന് സമീപത്ത് ഇന്നലെ ഉച്ചക്ക് 1നായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും കാറിൽ തമിഴ്നാട്ടിലേക്ക് മടങ്ങിയ യാത്രക്കാർക്ക് ആര്യങ്കാവ് ചെക്ക്പോസ്റ്റിൽ എത്തിയപ്പോൾ പാസ് ലഭിച്ചില്ല. അത് കാരണം ഇവർ തിരികെ മടങ്ങി. ഇതിനിടെ പുനലൂരിൽനിന്നും തെന്മല ഭാഗത്തേക്ക് വന്ന കെ.എസ്.ആർ.ടി.സി .ബസിന്റെ പിന്നിലൂടെ എത്തിയ ലോറി ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് കാറിൽ ഇടിച്ചതെന്ന് സമീപ വാസികൾ പറഞ്ഞു. അപടത്തിൽ കാറിന്റെ മുൻ ഭാഗം പൂർണമായും തകർന്നു.