accused

ചാവക്കാട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സാമൂഹിക മാദ്ധ്യമത്തിലൂടെ പരിചയപ്പെട്ട് പ്രണയം അഭിനയിച്ച് തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി തട്ടിൽ വീട്ടിൽ ബിജു മകൻ എബിനെയാണ് (23) ചാവക്കാട് എസ്.എച്ച്.ഒ അനിൽകുമാർ ടി. മേപ്പിള്ളിയുടെ നേതൃത്വത്തിൽ എസ്.ഐ യു.കെ ഷാജഹാൻ, എ.എസ്.ഐമാരായ ജിമ്പിൾ, ബിന്ദുരാജ്, സി.പി.ഒ ബിബിൻ, വനിതാ സീനിയർ സി.പി.ഒമാരായ സുശീല, സൗദാമിനി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. കഴിഞ്ഞ 11 നാണ് പെൺകുട്ടിയുമായി ഇയാൾ മുങ്ങിയത്.

പെൺകുട്ടിയുടെ വീട്ടുകാരുടെ പ്രതിയെ തുടർന്ന് പൊലീസ് പോസ്കോ നിയമപ്രകാരം കേസെടുത്തു. തുടർന്ന് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ ഇടുക്കി പാറത്തോടുള്ള പ്രതിയുടെ മാതാവിന്റെ വീട്ടിൽ നിന്നും പെൺകുട്ടിയെ കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.