കൊച്ചി: ജില്ലയിലെ അർദ്ധ സർക്കാർ സ്ഥാപനത്തിൽ ഓപ്പൺ വിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഫിനാൻസ് കൺസൾട്ടന്റ്, ടൈപ്പിസ്റ്റ് ക്ലാർക്ക് തസ്തികയിൽ താത്കാലിക ഒഴിവ്. ഫിനാൻസ് കൺസൾട്ടന്റ് യോഗ്യത - ബികോം, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽ അല്ലെങ്കിൽ കമ്പനിയിൽ ഫിനാൻസ് ആൻഡ് അക്കൗണ്ടന്റ് ഡിപ്പാർട്ട്മെന്റിലും ടാലിയിലും 20 വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയം. വനിതകൾ അപേക്ഷിക്കേണ്ടതില്ല. പ്രായപരിധി 45 നും 60 നും മദ്ധ്യേ. ശമ്പളം 30,000 രൂപ.ടൈപ്പിസ്റ്റ് ക്ലാർക്ക് യോഗ്യത - എസ്.എസ്.എൽ.സി, ഇംഗ്ലീഷ് ടൈപ്പ്റൈറ്റിംഗ് ഹയർ മലയാളം ടൈപ്പ് റൈറ്റിംഗിൽ ലോവർ അല്ലെങ്കിൽ ഹയർ, ഇ.ഡി.പി. വർക്കിലുള്ള പരിജ്ഞാനം, സർക്കാർ സ്ഥാപനത്തിൽ അല്ലെങ്കിൽ കമ്പനിയിൽ പ്രാഫ്റ്റിംഗ് ലെറ്റേഴ്സിലും ടൈപ്പിംഗിലും ക്ലറിക്കൽ വർക്കിലും 20 വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയം. പ്രായപരിധി 45 നും 60നും മദ്ധ്യേ. ശമ്പളം 20,300 രൂപ. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ ആഗസ്റ്റ് മൂന്നിനു മുമ്പ് പേര് രജിസ്റ്റർ ചെയ്യണം.