photo

നെടുമങ്ങാട് :ഹയർ സെക്കൻഡറി പരീക്ഷയിൽ നെടുമങ്ങാട് നഗരസഭയിലെ വിദ്യാലയങ്ങൾക്ക് തിളക്കമാർന്ന വിജയം. താലൂക്കിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ പരീക്ഷയെഴുതിയ നെടുമങ്ങാട് ഗവൺമെന്റ് ഗേൾസ് എച്ച്.എസ്.എസിൽ 282 പേർ വിജയിച്ചു.29 പേർക്ക് എല്ലാ വിഷയത്തിനും എപ്ലസുണ്ട്‌.302 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതിയത്.സയൻസ് വിഭാഗത്തിൽ 169 ഉം ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 113 ഉം കുട്ടികൾ വിജയിച്ചു.പി.ടി.എ പ്രസിഡന്റ് പേരയം ജയന്റെ നേതൃത്വത്തിൽ അദ്ധ്യാപകരും രക്ഷകർത്താക്കളും വിജയികളെ വീടുകളിൽ സന്ദർശിച്ച് അനുമോദിച്ചു.പൂവത്തൂർ എച്ച്.എസ്.എസിൽ സയൻസ് വിഭാഗത്തിൽ പരീക്ഷയെഴുതിയ 61ൽ 48 പേരും ഹ്യൂമാനിറ്റീസിൽ 58 ൽ 49 പേരും വിജയികളായി.സയൻസിൽ 79 ശതമാനവും ഹ്യൂമാനിറ്റീസിൽ 85 ശതമാനവും പേർ വിജയിച്ചു.സയൻസ് വിഭാഗത്തിൽ അഭിരാമി, നൗഫിയ, അസ്ഫിയ എന്നിവർ എല്ലാ വിഷയത്തിനും എപ്ലസ് നേടി. പി.ടി.എ പ്രസിഡന്റ് എസ്.എസ് ബിജു വിജയികളെ അനുമോദിച്ചു.

ശ്രീനാരായണ സ്കൂൾ @ 310

നെടുമങ്ങാട് : ആനാട് ശ്രീനാരായണ എച്ച്.എസ്.എസിൽ 310 വിദ്യാർത്ഥികൾ വിജയിച്ചു. 16 പേർ എല്ലാ വിഷയത്തിനും എപ്ലസ് കരസ്ഥമാക്കി. സയൻസ് വിഭാഗത്തിൽ 90 ഉം കംപ്യുട്ടർ സയൻസിൽ 81 ഉം കൊമേഴ്‌സിൽ 86 ഉം ഹ്യുമാനിറ്റീസിൽ 89 ഉം ശതമാനം വിജയം നേടി. വിജയികളെ സ്കൂൾ മാനേജ്‌മെന്റ് അനുമോദിച്ചു.

ദേശീയശ്രദ്ധ നേടി ജവഹർനവോദയ

നെടുമങ്ങാട് : ചെറ്റച്ചൽ ജവഹർ നവോദയ കേന്ദ്രീയ വിദ്യാലയത്തിൽ സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസ് പരീക്ഷയിൽ 500 ൽ 496 മാർക്ക് കരസ്ഥമാക്കി (99.2 ശതമാനം) അഭിഷേക് എൽ.പി ദേശീയ തലത്തിൽ ശ്രദ്ധേയനായി. ശാസ്ത്ര വിഷയങ്ങളിൽ അഭിഷേക് ഒന്നാമനാണ്.ഇവിടെ,പരീക്ഷയെഴുതിയ 36 കുട്ടികളിൽ 18 പേർ എല്ലാ വിഷയത്തിനും എ വൺ കരസ്ഥമാക്കി.മറ്റു കുട്ടികൾ ഡിസ്റ്റിംഗ്ഷൻ നേടി.വിജയികളെ സ്കൂൾ പ്രിൻസിപ്പൽ അനുമോദിച്ചു.