malayinkil

മലയിൻകീഴ് :ഐ.എൻ.ടി.യു.സി കാട്ടാക്കട റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മലയിൻകീഴ് മേപ്പൂക്കട മാർക്കറ്റ് ജംഗ്ഷനിൽ തൊഴിലാളി പ്രക്ഷോപത്തിന്റെ ഭാഗമായി ധർണ സംഘടിപ്പിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.ഐ.എൻ.ടി.യു.സി.ജില്ലാ ജനറൽ സെക്രട്ടറി മലയം ശ്രീകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം മായാരാജേന്ദ്രൻ,മേപ്പൂക്കട വിശ്വംഭരൻ,തച്ചോട്ടുകാവ് സുരേന്ദ്രൻ,പൊറ്റയിൽ അനി,വിഴവൂർ ദിലീപ്,കാട്ടാക്കട ഉണ്ണി,മലയിൻകീഴ് രാജേന്ദ്രൻ,മലയം പത്മൻ,യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി വിഷ്ണു,സുരേഷ് എന്നിവർ സംസാരിച്ചു.

caption ഐ.എൻ.ടി.യു.സി കാട്ടാക്കട റീജിയണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊഴിലാളി പ്രക്ഷോപത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ധർണ ഡി.സി.സി ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ ഉദ്ഘാടനം ചെയ്യുന്നു.മലയം ശ്രീകണ്ഠൻനായർ,മായാരാജേന്ദ്രൻ,മേപ്പൂക്കട വിശ്വംഭരൻ,തച്ചോട്ടുകാവ് സുരേന്ദ്രൻ എന്നിവർ സമീപം