kanam
kanam

തിരുവനന്തപുരം: കർഷകർക്ക് ഏറെ സഹായകമായ റബർ ആക്ട് റദ്ദാക്കാനുള്ള കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ നീക്കം പ്രതിഷേധാർഹമാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഈ നീക്കത്തിലൂടെ റബർ ബോർഡ് ഇല്ലാതാവും. റബർ കർഷകർക്കുള്ള സഹായം, സബ്സിഡി, താങ്ങുവില, തറവില എന്നിവയെല്ലാം ഇല്ലാതാവും. ഇറക്കുമതിക്കും കയറ്റുമതിക്കും നിയന്ത്രണങ്ങളില്ലാതാവും. മോദി സർക്കാർ കോർപറേറ്റുകൾക്കൊപ്പം ചേർന്ന് സാധാരണക്കാരെ കൈയൊഴിയുകയാണെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണിത്. തീരുമാനത്തിൽ നിന്ന് കേന്ദ്രം പിൻമാറണം. അല്ലാത്തപക്ഷം ശക്തമായ പ്രതിഷേധത്തിന് കർഷകർ രംഗത്തിറങ്ങണമെന്നും കാനം രാജേന്ദ്രൻ പ്രസ്താവനയിൽ പറഞ്ഞു.