cbse

തിരുവനന്തപുരം: സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ സ്‌കൂളുകൾക്ക് മികച്ച വിജയം. ഭൂരിഭാഗം വിദ്യാലയങ്ങളും 100 ശതമാനം വിജയം കരസ്ഥമാക്കി.

വട്ടിയൂർക്കാവ് സരസ്വതി വിദ്യാലയത്തിൽ പരീക്ഷയെഴുതിയ 315 പേരും വിജയിച്ചു. 89 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. വട്ടിയൂർക്കാവ് ഭാരതീയ വിദ്യാഭവനിൽ 151 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 82 പേർ ഡിസ്റ്റിംഗ്ഷനും 53 പേർ ഫസ്റ്റ് ക്ലാസും നേടി.
കുന്നുംപുറം ശാന്തിനികേതൻ സ്‌കൂളിൽ 90 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 69 പേർ ഡിസ്റ്റിംഗ്ഷനും 17 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി. 97.6 ശതമാനം മാർക്കോടെ ഗൗരി രഞ്ജിത്ത് ഒന്നാമതെത്തി.

പാങ്ങോട് ആർമി പബ്ലിക് സ്‌കൂളിൽ 60 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 41 പേർ ഡിസ്റ്റിംഗ്ഷൻ നേടി. വേദിക ഘോഡ്മറെ (98.4%) സ്കൂളിൽ ഒന്നാമതെത്തി.

നാലാഞ്ചിറ സർവോദയ വിദ്യാലയത്തില 50 വിദ്യാർത്ഥികൾ പരീക്ഷയെഴുതിയതിൽ 39 പേർക്ക് ഡിസ്റ്റിംഗ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. ആക്കുളം ദി സ്‌കൂൾ ഒഫ് ദി ഗുഡ് ഷെപ്പേർഡിൽ 141 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 103 പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു.
മുക്കോലയ്ക്കൽ സെന്റ് തോമസ് സെൻട്രൽ സ്‌കൂളിൽ പരീക്ഷയെഴുതിയ 265 പേരിൽ 158 പേർ ഡിസ്റ്റിംഗ്ഷനും 62 പേർ ഫസ്റ്റ് ക്ലാസും സ്വന്തമാക്കി.

കല്ലാട്ടുമുക്കിലെ ദി ഓക്‌സ്‌ഫഡ് സ്‌കൂളിൽ പരീക്ഷയെഴുതിയ 46 പേരിൽ 21 പേർ ഡിസ്റ്റിംഗ്ഷനും 16 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.

ആറ്റുകാൽ ചിന്മയയിൽ 118 പേർ പരീക്ഷയെഴുതിയതിൽ 73 പേർക്ക് ഡിസ്റ്റിംഗ്ഷനും 43 ഫസ്റ്റ്ക്ലാസും ലഭിച്ചു.
മൺവിള ഭാരതീയ വിദ്യാഭവനിൽ പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 98.4 ശതമാനം മാർക്കോടെ എം.ഭാവനനന്ദന സ്‌കൂൾതലത്തിൽ ഒന്നാമതെത്തി.
ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്‌കൂളിൽ 90 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 34 പേർക്ക് ഡിസ്റ്റിംഗ്ഷനും 24 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. പേയാട് കാർമൽ സ്‌കൂളിൽ 70 വിദ്യാർത്ഥികൾ പരീക്ഷ എഴുതിയതിൽ 33 പേർക്ക് ഡിസ്റ്റിംഗ്ഷനും 10 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു.

മരുതംകുഴി ശ്രീ ശ്രീ രവിശങ്കർ വിദ്യാമന്ദിറിൽ 12 പേർ ഡിസ്റ്റിംഗ്ഷനും 10 പേർ ഫസ്റ്റ് ക്ലാസും നേടി.
ലയോള സ്‌കൂളിൽ 42 പേർ പരീക്ഷയെഴുതിയതിൽ 31പേർക്ക് ഡിസ്റ്റിംഗ്ഷനും 11 പേർക്ക് ഫസ്റ്റ് ക്ലാസും ലഭിച്ചു. 95 ശതമാനത്തോടെ അഭിറാം ശങ്കർ എസ്. നായർ ഒന്നാമതെത്തി.

പള്ളിപ്പുറം കേന്ദ്രീയ വിദ്യാലയം നൂറ് മേനി വിജയം നേടി. 13 വിദ്യാർത്ഥികൾ 90 ശതമാനത്തിൽ കൂടുതൽ മാർക്ക് കരസ്ഥമാക്കി.
കഴക്കൂട്ടം ജ്യോതിസ് സെൻട്രൽ സ്‌കൂളിൽ പരീക്ഷ എഴുതിയ 121 വിദ്യാർത്ഥികളിൽ 77 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.

ആക്കുളം കേന്ദ്രീയ വിദ്യാലയത്തിലെ 127 കുട്ടികളും വിജയിച്ചു. 35 പേർ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടി. അദ്രിത് കൃഷ്ണ എം (98.6%) സ്‌കൂൾ ടോപ്പറായി.

അമ്പലത്തറ കൊർഡോവ പബ്ലിക് സ്‌കൂൾ 100 ശതമാനം വിജയം നേടി. സായ്കൃഷ്ണ പബ്ലിക് സ്‌കൂളിലെ മുഴുവൻ വിദ്യാർത്ഥികളും വിജയിച്ചു. 33 പേർ ഡിസ്റ്റിംഗ്ഷൻ നേടി.
കുന്നത്തുകാൽ ശ്രീ ചിത്തിര തിരുനാൾ റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിലെ 78 പേരും വിജയിച്ചു. 56 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.
പൂജപ്പുര സെന്റ്.മേരീസ് റസിഡൻഷ്യൽ സെൻട്രൽ സ്‌കൂളിനും നൂറ് ശതമാനം വിജയം ലഭിച്ചു. 77 പേർ ഡിസ്റ്റിംഗ്ഷൻ നേടി.
പേരൂർക്കട കെ.വിയിലെ 108 കുട്ടികളും വിജയിച്ചു. 21 പേർക്ക് 90 ശതമാനത്തിന് മുകളിൽ മാർക്ക് ലഭിച്ചു.
എം.ജി.എം സെൻട്രൽ പബ്ലിക് സ്‌കൂളിന് നൂറുമേനി നേടി. പരീക്ഷ എഴുതിയ 307 വിദ്യാർത്ഥികളിൽ 51പേർ 90 ശതമാനത്തിനു മേൽ നേടി.