നെയ്യാറ്റിൻകര: സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ദേശീയ തലത്തിൽ രണ്ട് റാങ്കുകൾ കരസ്ഥമാക്കി ഡോ. ജി.ആർ പബ്ലിക് സ്കൂൾ നേട്ടം കൈവരിച്ചു. സയൻസ്, സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾക്ക് 500ൽ 496 മാർക്കോടെ മീനു എസ്.എയും, മാത്തമാറ്റിക്സ്, സയൻസ് എന്നീ വിഷയങ്ങൾക്ക് 500ൽ 495 മാർക്ക് നേടി അഭി കൃഷ്ണയും ദേശീയ തലത്തിൽ റാങ്കുകൾ കരസ്ഥമാക്കി. നിതിന്‍ എസ്.എസ് ഹിന്ദി വിഷയത്തിന് 100 മാർക്ക് നേടി. പരീക്ഷയെഴുതിയ 151 പേരിൽ ആറു വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ വൺ കരസ്ഥമാക്കി. 38 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്കും 109 പേർ ഡിസ്റ്റിംഗ്ഷനും നേടിയാണ് സ്കൂളിനെ വിജയത്തിലേക്കു നയിച്ചത്.