കാട്ടാക്കട: പ്ലസ് ടു പരീക്ഷയിൽഗ്രാമീണ മേഖലയിലെ ഹയർ സെക്കൻഡറി സ്കൂളുകളിൽ മികച്ച വിജയം നേടി. കാട്ടാക്കട കുളത്തുമ്മൽ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ ആനി റേച്ചൽ സയൻസിൽ 1200- ൽ 1200 മാർക്കും നേടി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയ്ക്കും സ്കൂളിനും അഭിമാനമായി. കുളത്തുമ്മൽ സ്കൂളിൽ സയൻസ്, കോമേഴ്‌സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 176 വിദ്യാർഥികളിൽ 172 പേരും വിജയിച്ചു. 25 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. 98 ശതമാനം വിജയം നേടി നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ സ്‌കൂൾ രണ്ടാമതെത്തി. കാട്ടാക്കട പി.ആർ. വില്യം ഹയർ സെക്കൻഡറി സ്‌കൂളിൽ സയൻസ് ബാച്ചിൽ പരീക്ഷയെഴുതിയ 62 വിദ്യാർത്ഥികളിൽ 58 പേരും, ഹ്യുമാനിറ്റീസിൽ 70ൽ67 പേരും വിജയിച്ചു.15 പേർഎല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. പൂവച്ചൽ ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസിലും കൊമേഴ്സിലുമായി പരീക്ഷയെഴുതിയ 122 വിദ്യാർഥികളിൽ 116 പേർ വിജയിച്ചു. മൂന്നു പേർ എല്ലാവിഷയങ്ങൾക്കും എ പ്ലസ്നേടി. വി.എച്ച്.എസ്.സിയിൽ 79 ശതമാനം വിജയമുണ്ട്. നെയ്യാർഡാം ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ പരീക്ഷയെഴുതിയ 176 വിദ്യാർത്ഥികളിൽ 149 പേർ വിജയിച്ചു. അഞ്ച് പേർക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടാനായി. കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ആൻഡ് ഹയർസെക്കൻഡറി സ്‌കൂളിൽ സയൻസ്, കൊമേഴ്‌സ് വിഭാഗങ്ങളിലായി പരീക്ഷയെഴുതിയ 122 വിദ്യാർത്ഥികളിൽ 83 വിദ്യാർത്ഥികൾ വിജയിച്ചു. ഒരാൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. വി.എച്ച്.എസ്.സി വിഭാഗത്തിൽ 87 പേർ പരീക്ഷയെഴുതിയപ്പോൾ 68 പേർ വിജയിച്ചു.