ddd

നെയ്യാറ്റിൻകര :അഞ്ചാമത് തലയൽ വാർഷിക ദിനാചരണത്തിന്റെ ഭാഗമായി തലയൽ കേശവൻ നായർ ട്രസ്റ്റ് പ്രഖ്യാപിച്ച പ്രഥമ തലയൽ പുസ്കാര വിതരണ സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു.കെ.ആൻസലൻ എം.എൽ. എ അദ്ധ്യക്ഷത വഹിച്ചു.അജ്ഞാത ലോകങ്ങളുടെ ജ്ഞാത കഥനങ്ങൾ എന്ന വിഷയത്തെക്കുറിച്ച് എം.എൽ.ജോണി പ്രഭാഷണം നടത്തി.എസ്‌.വി.വേണുഗോപൻ നായർക്കാണ് പ്രഥമ തലയൽ പുരസ്കാരം.നിയമസഭാ സെക്രട്ടറിയും അനുജനുമായ എസ്.വി. ഉണ്ണികൃഷ്ണനും ഡോ.സുരേഷ് തമ്പിയും ചേർന്ന് പതിനായിരത്തിയൊന്ന് രൂപയും പ്രശസ്തി പത്രവും മൊമന്റോയും ചേരുന്ന അവാർഡ് പ്രതിപക്ഷ നേതാവിൽ നിന്നും ഏറ്റുവാങ്ങി.എസ്.വിയുടെ സമ്പൂർണ ചെറുകഥാ സമാഹാരം പ്രസിദ്ധീകരിച്ച മാളു ബെൻ പ്രസാധകശാലയുടെ ബേബി ജോണിനെ പ്രതിപക്ഷ നേതാവ് പൊന്നാട ചാർത്തി ആദരിച്ചു.തമ്പാനൂർ രവി, നെയ്യാറ്റിൻകര സനൽ, വി.കേശവൻകുട്ടി, വിനോദ് സെൻ.അഡ്വ. തലയൽ പ്രകാശ് ആരഭി പദ്മൻ തുടങ്ങിയവർ സംസാരിച്ചു.