കരിമൺകോട് ; പെരിങ്ങമ്മല ക്ഷീരോദ്പാദക സഹകരണ സംഘത്തിന്റെ കീഴിൽ കരിമൺകോട്, ചിപ്പൻചിറ വാർഡുകളിലെ ക്ഷീരകർഷകരുടെ സൗകര്യാർത്ഥ കരിമൺകോട് സബ് സെന്റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു ഉദ്‌ഘാടനം ചെയ്തു.സംഘം പ്രസിഡന്റ് ഡി.പുഷ്കരാനന്ദൻ നായർ അദ്ധ്യക്ഷത വഹിച്ചു.പ്രദേശത്തെ മുതിർന്ന ക്ഷീരകർഷകരായ വാസുദേവൻ പിള്ള, രാജു, വിജയാനന്ദൻ നായർ,സോഫിയ,രാമചന്ദ്രൻ നായർ,സുശീല എന്നിവരെ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പൊന്നാട അണിയിച്ച് ആദരിച്ചു.എ.എം അൻസാരി,എ.ഇബ്രാഹിംകുഞ്ഞ്,ജോർജ് ജോസഫ്, ടി.സിന്ധുകുമാരി,വി.അജിത് കുമാർ,സംഘം സെക്രട്ടറി എസ്.മഞ്ജുഷ തുടങ്ങിയവർ പങ്കെടുത്തു.