കാട്ടാക്കട:കാട്ടാക്കട ഒരു വാർഡിൽ കൊറോണ പോസിറ്റീവ് സ്ഥിരീകരിച്ച വീടും പരിസരത്ത് 500 മീറ്റർ ഇടങ്ങളിലും താലൂക്ക് ഓഫീസിൽ ഉൾപ്പടെ അണു വിമുക്ത പ്രവർത്തികൾക്ക് കാട്ടാക്കട തഹസിൽദാർ ശ്രീകുമാരൻ തുടക്കമിട്ടു.ഡെപ്യൂട്ടി തഹസിൽദാർ ഗോപാലകൃഷ്ണൻ,ഗ്രാമ പഞ്ചായത്തംഗം സി.എസ്.അനിത,ഹരിതകർമ്മ സേന സൂപ്പർവൈസർ ഗോപിനാഥൻ നായർ എന്നിവർ പങ്കെടുത്തു. തലൂക്ക് ഓഫീസ് പരിസരം,ബാങ്ക് ,വാണിജ്യ സ്ഥാപനങ്ങൾ,എ.ടി.എം,തുടങ്ങി എല്ലായിടവും അണു നശീകരണം നടത്തി.ഇതോടൊപ്പം വസ്ത്രവ്യാപാര സ്ഥാപനങ്ങളിൽ റോഡിലേക്ക് ഇറക്കി വച്ചിരിക്കുന്നതും തൂക്കിയിട്ട് പ്രദർശിപ്പിക്കുന്നതുമായ വസ്ത്രങ്ങൾ കടക്കുള്ളിലേക്ക് മാറ്റാൻ നിർദ്ദേശം നൽകി.ഇതോടൊപ്പം സാനിട്ടൈസർ ആളുകൾക്ക് സൗകര്യ പ്രദമായി സ്ഥാപനത്തിന്റെ പുറത്ത് സ്ഥാപിക്കാനും നിർദേശം നൽകി.