തിരുവനന്തപുരം: വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയത് 74 പേരാണ്.പാർട്ട് ഒന്നിലും രണ്ടിലും 18 സ്കൂളുകൾക്ക് 100% വിജയം - 10 സർക്കാർ സ്കൂളുകളും എട്ട് എയ്ഡഡ് സ്കൂളുകളും. മൂന്നു പാർട്ടിലുമായി 23 സ്കൂളുകളുടെ വിജയം
50 ശതമാനത്തിൽ താഴെയാണ്..
കണ്ടിന്യൂവസ് ഇവാലുവേഷൻ & ഗ്രേഡിംഗ് സ്കീമിൽ പരീക്ഷ എഴുതിയതിൽ 81.80% പേർ പാർട്ട് ഒന്നിലും രണ്ടിലും 76.06% പേർ പാർട്ട് മൂന്നിലും ഉന്നതപഠനത്തിന് അർഹത നേടി. ഈ സ്കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയതിൽ 50% പേർ പാർട്ട് ഒന്നിലും രണ്ടിലും 43.37% പേർ പാർട്ട് മൂന്നിലും യോഗ്യത നേടി. പരിഷ്കരിച്ച സ്കീമിൽ പ്രൈവറ്റായി പരീക്ഷ എഴുതിയവരിൽ യഥാക്രമം 60.87%, 51.47% എന്നിങ്ങനെയാണ് വിജയം.
വയനാട് മുന്നിൽ
പാർട്ട് ഒന്നിലും രണ്ടിലും ഏറ്റവും ഉയർന്ന വിജയശതമാനം (88.29) വയനാട് ജില്ലയിലും, ഏറ്റവും കുറഞ്ഞ വിജയശതമാനം (71.39) പത്തനതിട്ട ജില്ലയിലുമാണ്. മൂന്ന് പാർട്ടിലുമായി ഏറ്റവും ഉയർന്ന വിജയവും വയനാടിനാണ് -83.98%. കുറവ് പത്തനംതിട്ടയ്ക്കും- 67.14%.