തിരുവനന്തപുരം: പ്ലസ് ടു സർട്ടിഫിക്കറ്റിൽ ഈ വർഷം മുതൽ മാറ്റം ഉണ്ടാകുമെന്ന് മന്ത്രി സി.രവീന്ദ്രനാഥ് അറിയിച്ചു. കുട്ടിയുടെ ഫോട്ടോ, ജനന തീയതി, മാതാപിതാക്കളുടെ പേര് എന്നിവ ഉൾപ്പെടുത്തും. പ്ലസ് വൺ പരീക്ഷാ ഫലം ഈ മാസം അവസാനം പ്രഖ്യാപിക്കും.ഇപ്പോൾ യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്ക് സേ പരീക്ഷയ്ക്ക് അപേക്ഷിക്കാം. തീയതി പിന്നീട് അറിയിക്കും. പുനർ മൂല്യനിർണയത്തിനുള്ള അപേക്ഷകൾ 16 മുതൽ സ്വീകരിക്കും. പരീക്ഷ എഴുതിയ സെന്ററുകളിലാണ് അപേക്ഷ നൽകേണ്ടത്. മാതൃകയും വിശദവിവരങ്ങളും സ്കൂളുകളിലും ഹയർ സെക്കൻഡറി പോർട്ടിലിലും ലഭ്യമാണ്.