നെയ്യാറ്റിൻകര: സി.ബി.എസ്.സി പത്താംക്ലാസ്, ഹയർ സെക്കൻഡറി പരീക്ഷകളിൽ താലൂക്കിലെ മിക്ക സ്‌കൂളുകളും തിളക്കമാർന്ന വിജയം കരസ്ഥമാക്കി. സി.ബി.എസ്.ഇ പത്താംക്ലാസ് പരീക്ഷയിൽ ഊരൂട്ടുകാല ഡോ. ജി. ആർ പബ്ലിക് സ്‌കൂൾ ദേശീയ തലത്തിൽ രണ്ട് റാങ്കുകൾ നേടി. പരീക്ഷയെഴുതിയ 151 പേരിൽ ആറു വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ1 കരസ്ഥമാക്കി. 38 പേർ 90 ശതമാനത്തിൽ കൂടുതൽ മാർക്കും 109 പേർ ഡിസ്റ്റിംഗ്ഷനും നേടിയാണ് ഡോക്ടർ ജി.ആർ. പബ്ലിക് സ്‌കൂളിനെ ഈ ചരിത്ര വിജയത്തിലേക്കു നയിച്ചത്. വിജയികളെയും വിജയശില്പികളായ അദ്ധ്യാപകരെയും മാനേജിംഗ് ട്രസ്റ്റി സിസ്റ്റർ മൈഥിലി, ട്രസ്റ്റ് സെക്രട്ടറി അഡ്വ. ആർ.എസ്. ഹരികുമാർ, സ്‌കൂൾ മാനേജർ പി.രവിശങ്കർ, പ്രിൻസിപ്പൽ മരിയ ജോ ജഗദീഷ്, വൈസ് പ്രിൻസിപ്പൽ സുബി ഗ്ലാഡ്സൺ എന്നിവർ അഭിനന്ദിച്ചു.
വിശ്വഭാരതി പബ്ലിക് സ്‌കൂൾ
നെയ്യാറ്റിൻകര വിശ്വഭാരതി പബ്ലിക് സ്‌കൂളിന് സി.ബി.എസ്.സി പത്താം ക്ലാസ് പരീക്ഷയിൽ നൂറു ശതമാനം വിജയം. കണ്ണൻ .എസ്.എസ് 500 ന് 493 മാർക്ക് നേടി. 87 വിദ്യാർത്ഥികൾ 91 ശതമാനം മാർക്ക് നേടി. 120 പേർക്ക് ഡിസ്റ്റിംഗ്ഷൻ ലഭിച്ചു.66 ഫസ്റ്റ് ക്ലാസ് ലഭിച്ചു. ഇവിടെ നടന്ന ലളിതമായ ചടങ്ങിൽ സ്‌കൂൾ മാനേജിംഗ് ട്രസ്റ്റി വി.വേലപ്പൻനായർ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
സെന്റ് തെരേസാസ് കോൺവെന്റ്
നെയ്യാറ്റിൻകര സെന്റ് തെരേസാസ് കോൺവെന്റിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ നൂറു ശതമാനം വിജയം കരസ്ഥമാക്കി. 8 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു.ഹയർ സെക്കൻഡറി വിഭാഗം മേധാവി സിസ്റ്റർ ലറീന വിദ്യാർത്ഥികൾക്ക് മധുരം നൽകി സ്വീകരിച്ചു.