k

കടയ്ക്കൽ :വർക്ക് ഷോപ് ഉടമ നിരോധിത പുകയില ഉത്പന്നങ്ങളുമായി പൊലീസ് പിടിയിൽ.കടയ്ക്കൽ സ്വാമിമുക്കിൽ ബൈക്ക് മെക്കാനിക്കൽ വർക്ക് ഷോപ്പ് നടത്തുന്ന ജവാദി(45 )നെയാണ് നിരോധിത പുകയില ഉത്പന്നങ്ങളുമായി കടയ്ക്കൽ പൊലീസ് അറസ്റ്റു ചെയ്തത്. സ്വാമിമുക്കിൽ എൻജിനീയറിംഗ് കോളേജിന് സമീപത്ത് വർക്ക് ഷോപ്പ് നടത്തുന്നതിന്റെ മറവിൽ പുകയില ഉത്പന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വിൽക്കുന്നതായി പൊലീസിൽ പരാതി ലഭിച്ചിരുന്നു. ഇയാളുടെ പേരിൽ കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ സമാനമായ നിരവധി കേസുകൾ നിലവിലുണ്ട്.കോപ്ട, ജെ.ജെ ആക്ട് പ്രകാരം കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.