കടയ്ക്കൽ :വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടിയെടുത്തയാൾ പൊലീസ് പിടിയിൽ.തിരുവല്ല മല്ലപ്പള്ളി സ്വദേശി രാജേഷ് ജോർജ് (46 )ആണ് ഇന്നലെ കടയ്ക്കൽ പൊലീസിന്റെ പിടിയിലായത്.വ്യാപാര സ്ഥാപനങ്ങളിൽ ഉടമകൾ ഇല്ലാത്ത തക്കം നോക്കി ജീവനക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന ഇയാളെ പൂയപ്പള്ളിയിലെ ഒരു സ്ഥാപനത്തിൽ നിന്നും സ്ഥാപന ഉടമയ്ക്ക് ഫോൺ ചെയുന്ന രീതിയിൽ ജീവനക്കാരെ തെറ്റിദ്ധരിപ്പിച്ച് 2500 രൂപയും കടയ്ക്കൽ ബാറ്റ ഷോറൂം ,മടത്തറ ചല്ലിമുക്കിലുള്ള ടൈൽസ് കട എന്നിവിടങ്ങളിൽ നിന്ന് 15000 രൂപയും തട്ടിച്ച കേസുകളിൽ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു.ഇന്നലെ ഉച്ചക്ക് കടയ്ക്കൽ സി.ഐ രാജേഷിന്റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം കടയ്ക്കൽ കുറ്റിക്കാട് റോഡിൽ പട്രോളിംഗ് നടത്തുന്നതിനിടയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട ഇയാളെ പൊലീസ് പിടികൂടുകയായിരുന്നു.