തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 623 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോഗികൾ 9553 ആയതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇടുക്കി രാജാക്കാട് സ്വദേശി വത്സമ്മ ജോയി കൊവിഡ് ബാധിച്ച് മരിച്ചു.
രോഗവ്യാപനം കൈവിട്ട് പോയിട്ടില്ല. അടുത്തഘട്ടത്തിൽ സാമൂഹിക വ്യാപനത്തിൽ എത്തിയേക്കാം. ജാഗ്രത പുലർത്തിയാൽ വലിയ ആപത്തില്ലാതെ പിടിച്ച് നിൽക്കാം. തീരപ്രദേശങ്ങളിൽ അതീവജാഗ്രതയില്ലെങ്കിൽ സമൂഹവ്യാപനമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ രോഗം ബാധിച്ചവരിൽ 96 പേർ വിദേശത്ത് നിന്ന് വന്നവരാണ്. 76 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവരും. 432 പേർ സമ്പർക്ക രോഗികളാണ്. 37 പേരുടെ ഉറവിടം അറിയില്ല. 9 ആരോഗ്യ പ്രവർത്തകർക്കും 9 ഡി.എiസ്.സി പ്രവർത്തകർക്കും രോഗം ബാധിച്ചു. 196 പേർ രോഗമുക്തരായി. 4880 പേർ ചികിത്സയിലുണ്ട്.
@1,84,601 പേർ നിരീക്ഷണത്തിൽ
2,60,356 പേരുടെ സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു. 7484 പേരുടെ ഫലം വരാനുണ്ട്.
നിരീക്ഷണത്തിലുള്ളവരിൽ 4989 പേർ ആശുപത്രിയിലാണ്. 16 പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി കണ്ടെത്തി. ഹോട്ട് സ്പോട്ടുകൾ 234 ആയി.
പോസിറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്. ബ്രാക്കറ്റിൽ നെഗറ്റീവായവർ.
തിരുവനന്തപുരം 157 (11), കാസർകോട് 74 (17), എറണാകുളം 72 (1), കോഴിക്കോട് 64(15), പത്തനംതിട്ട 64 (19), ഇടുക്കി 55 (3), കണ്ണൂർ 35 (10), കോട്ടയം 25 (13), ആലപ്പുഴ 20, കൊല്ലം 11( 8), പാലക്കാട് 19 (53), മലപ്പുറം 18 (44), തൃശൂർ 5 (1), വയനാട് 4(1)