കൊട്ടാരക്കര: തൃക്കണ്ണമംഗൽ പുഷ്പമംഗലം ബംഗ്ലാവിൽ എ.ജെ. ജോണിന്റെ (റിട്ട. പി.ഡബ്ളിയു.ഡി എൻജിനീയർ) മകനും വാളകം കാരുണ്യ ആശുപത്രി ഉടമയുമായ പുലമൺ ഐസക് നഗർ, പുഷ്പമംഗലം കരുണയിൽ ഡോ. ജേക്കബ് ജോൺ (67) നിര്യാതനായി. ഐ.എം.എ സംസ്ഥാന കമ്മിറ്റി അംഗമായിരുന്നു. ഐ.എം.എ മുൻ സംസ്ഥാന ട്രഷറർ, ഐ.എം.എ കൊട്ടാരക്കര മുൻ പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ ഡോ. അമ്മിണി ജേക്കബ് (റിട്ട. സിവിൽ സർജൻ). മക്കൾ: ഡോ. ദീപ്തി ജേക്കബ് (ആസ്ട്രേലിയ), ഡോ. ജെറിൻ ജേക്കബ് (അസി. പ്രൊഫ. മൗണ്ട് സിയോൻ മെഡിക്കൽ കോളേജ്, പത്തനംതിട്ട). മരുമക്കൾ: ഡോ. റോജൻ ജോർജ് തോമസ് (ആസ്ട്രേലിയ), ഡോ. മേഘ ബാബു (യു.എസ്.എ).