venjaramoodu
ഹ്രസ്വ ചിത്രത്തിലെ ഒരു രംഗം

വെഞ്ഞാറമൂട് : ധീര സെെനികർക്ക് ആദരമർപ്പിച്ച് ഹ്രസ്വ ചിത്രവുമായി ശാന്തിഗിരി വിദ്യാഭവൻ സീനിയർ സെക്കൻഡറി സ്കൂൾ. ഇവിടെ ജീവിതം തുടങ്ങുന്നു എന്ന പേരിലാണ് ഹ്രസ്വചിത്രം തയ്യാറാക്കിയിരിക്കുന്നത്. രാജ്യത്തിന് വേണ്ടി പോരാടുന്ന സെെനികർക്കും കൊവിഡ് രോഗത്തിൽ നിന്നു നാടിനെ രക്ഷിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർ, ഓൺലെെൻ വഴി കുട്ടികൾക്ക് ക്ലാസ് നൽകുന്ന അദ്ധ്യാപകർ, സന്നദ്ധപ്രവർത്തകർ, പൊലീസ് തുടങ്ങി കൊവിഡിന്റെ പശ്ചാത്തലത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അസാധാരണ സാഹചര്യത്തോട് പൊരുതികൊണ്ടിരിക്കുന്ന എല്ലാവർക്കും ചിത്രത്തിലൂടെ അഭിവാദ്യമർപ്പിക്കുന്നു. മഹാമാരിയെല്ലാം ഒഴി‌ഞ്ഞ് നന്മയും സ്നേഹവും നിറഞ്ഞ ഒരു കാലം എത്തിച്ചേരുകതന്നെ ചെയ്യും, അതിനായി കാത്തിരിക്കാം എന്ന സന്ദേശമാണ് ഹ്രസ്വചിത്രം നൽകുന്നത്. സ്കൂളിലെ അദ്ധ്യാപികയായ നന്ദനയുടെ തിരക്കഥയിൽ നന്ദനാ മനോജ്, നയനാ മനോജ് എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.