കോവളം: തീരദേശം കേന്ദ്രീകരിച്ച് കൊവിഡ്19 ബാധിതരുടെ എണ്ണം ഗണ്യമായി വർദ്ധിക്കുന്നത് ആശങ്ക ഉയർത്തുന്നതിനിടെ വെങ്ങാനൂർ നീലകേശി ആഡിറ്റോറിയം കൊവിഡ് സെന്ററാക്കാൻ തീരുമാനിച്ചതായി അധികൃതർ അറിയിച്ചു. ഇന്നലെ വിഴിഞ്ഞത്തും വെങ്ങാനൂരിലും 100 പേരെ ആന്റിജൻ സ്രവ പരിശോധനയ്ക്ക് വിധേയമാക്കി. വെങ്ങാനൂരിൽ ആന്റിജൻ പരിശോധന ഇന്നും തുടരുമെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ ജേക്കബ് വർഗീസ് പറഞ്ഞു.