പോത്തൻകോട്: മാർജിൻ ഫ്രീ മാർക്കറ്റിൽ നിന്ന് വാങ്ങിയ മത്സ്യത്തിൽ പുഴുവും കെമിക്കലിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയതിനെത്തുടർന്ന് ഗൃഹനാഥൻ തെളിവ് സഹിതം പോത്തൻകോട് പൊലീസിലും ആരോഗ്യ വിഭാഗത്തിനും പരാതി നൽകി.
ഇന്നലെ ഉച്ചക്ക് 12 ന് പോത്തൻകോട് ജംഗ്‌ഷനിലെ മാർജിൻ ഫ്രീ മാർക്കറ്റിലാണ് സംഭവം. പോത്തൻകോട് സെന്റ് തോമസ് ലെയ്ൻ, തോപ്പുവിളാകത്ത് അഫ്രിൻ മൻസിലിൽ റിയാസാണ് പരാതി നൽകിയത്. റിയാസ് ഇന്നലെ ഇവിടെ നിന്ന് ഒരു കിലോ മത്തി 230 രൂപ നൽകി വാങ്ങിയിരുന്നു. വൃത്തിയാക്കാനായി വെള്ളത്തിൽ ഇട്ടപ്പോഴാണ് നിറവ്യത്യാസവും മീനിനുള്ളിൽ പുഴുക്കളേയും കണ്ടത്. മീനിൽ സ്പർശിച്ചതോടെ കൈകളിൽ അസഹ്യമായ ചൊറിച്ചിലും തടിപ്പും അനുഭവപ്പെട്ടു. മീൻ ഇട്ട വെള്ളം കറുത്ത നിറമാകുകയും അസഹ്യമായ ദുർഗന്ധം ഉണ്ടാകുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.