vm

തിരുവനന്തപുരം: കേരള സർക്കാർ ഇന്ന് നടത്താൻ ഉദ്ദേശിക്കുന്ന കേരള എൻജിനീയറിംഗ് ആർക്കിടെക്ചർ ആൻഡ് മെഡിക്കൽ എക്സാമിനേഷൻ മാറ്റിവയ്ക്കണമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ ആവശ്യപ്പെട്ടു. സംസ്ഥാനത്തെ കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും സമൂഹവ്യാപന ഭീഷണി നേരിടുകയും ചെയ്യുന്ന അപകടകരമായ സാഹചര്യത്തിൽ പരീക്ഷ നടത്താനെടുത്ത തീരുമാനം സംസ്ഥാന സർക്കാർ പുനഃപരിശോധിക്കണമെന്ന് മുഖ്യമന്ത്രിക്കെഴുതിയ കത്തിലൂടെ വി മുരളീധരൻ ആവശ്യപ്പെട്ടു. ഇത്തരമൊരു സാഹചര്യം മുന്നിൽ കണ്ടുകൊണ്ടാണ് നീറ്റ് പരീക്ഷകൾ സെ്ര്രപംബർ വരെ കേന്ദ്ര സർക്കാർ നീട്ടിവച്ചതെന്ന് വി മുരളീധരൻ കത്തിൽ ചൂണ്ടിക്കാട്ടി. ഇത് മാതൃകയാക്കി വിദ്യാർത്ഥികളുടെ ജീവനും ആരോഗ്യത്തിനും ഭീഷണിയുയർത്തുന്ന പ്രവർത്തികളിൽ നിന്നും സംസ്ഥാന സർക്കാർ പിന്തിരിയണമെന്നും വി മുരളീധരൻ കത്തിൽ ആവശ്യപ്പെട്ടു.