കോവളം:കോട്ടുകാൽ കൃഷി ഭവൻ ഓഫീസ് ഉദ്ഘാടനം എം.വിൻസന്റ് എം.എൽ.എ നിർവഹിച്ചു.കോട്ടുകാൽ മിനി സിവിൽ സ്റ്റേഷന് സമീപം സ്വന്തം കെട്ടിടത്തിലേക്കാണ് കൃഷി ഓഫിസ് മാറിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.സജി,വൈസ് പ്രസിഡന്റ് ടി.എസ് ബിനു,വികസന കാര്യസ്റ്റാൻിഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ കൊച്ചുത്രേസ്യ,ആരോഗ്യ വിദ്യാഭ്യസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ.ചന്ദ്രലേ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എസ് ഹരിചന്ദ്രൻ,കൃഷി ഓഫീസർ എസ്.ഡയാന ജോസ്,പഞ്ചായത്ത് സെക്രട്ടറി എ.ഒ.അജു തുടങ്ങിയവർ പങ്കെടുത്തു.