a
എ.എം.ആഭ

തിരുവനന്തപുരം: സ്‌കൂൾ കലോത്സവത്തിലെ മിന്നും താരമായ എ.എം. ആഭ പ്ളസ് ടു പരീക്ഷയിൽ 1200ൽ 1200 മാർക്കും സ്വന്തമാക്കി. സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ വയലിനിൽ തുടർച്ചയായി അഞ്ചുവ‌ർഷവും കഥകളി സംഗീതത്തിൽ തുടർച്ചയായി നാലു വർഷവും എ ഗ്രേഡ് നേടിയിട്ടുള്ള ആഭ പ്രീ - പ്രൈമറി മുതൽ കോട്ടൺഹിൽ സ്‌കൂളിൽ മലയാളം മീഡിയത്തിലാണ് പഠിച്ചത്. യു.എസ്.എസ് സ്കോളർഷിപ്പ് നേടിയവർക്കുള്ള ' ഗിഫ്റ്റഡ് ചൈൽഡ് ', എസ്.സി.ഇ.ആർ.ടിയുടെ ഗണിത പ്രതിഭകളെ സൃഷ്ടിക്കാനുള്ള ന്യൂമാറ്റ്സ് പരിശീലന പദ്ധതി എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

ഫിംഗർപ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ എസ്. അരവിന്ദിന്റെയും പൊലീസ് ഹെഡ്ക്വാർട്ടേഴ്‌സിലെ ഉദ്യോഗസ്ഥയായ എ.വി. മഞ്ജുവിന്റെയും മകളാണ് ആഭ.