കാഞ്ഞിരംകുളം : ജവഹർ സെൻട്രൽ സ്കൂളിൽ സി.ബി.എസ്.ഇ 10 പരീക്ഷ എഴുതിയ എല്ലാ കുട്ടികളും 100 ശതമാനം വിജയം നേടി. 30 ശതമാനത്തിലധികം കുട്ടികൾ 90 ശതമാനം മാർക്കും 35 ശതമാനത്തിലധികം കുട്ടികൾ 85 ശതമാനം മാർക്കും, 25 ശതമാനം പേർക്ക് ഡിസ്റ്റിംഗ്ഷനും ലഭിച്ചു. പരീക്ഷ എഴുതിയ എല്ലാ കുട്ടികൾക്കും സ്കൂൾ രക്ഷാധികാരി മോസ്റ്റ് റവ. ജെ. ഗ്ളാഡ്‌സ്റ്റൺ ആശംസകൾ നേർന്നു.