തിരുവനന്തപുരം: ദന്തൽ പോസ്റ്റ് ഗ്രാജ്വേറ്റ് കോഴ്സ് അഡ്മിഷനുള്ള നീറ്റ് എം.ഡി.എസ്. 2020 ന് അപേക്ഷിച്ചിട്ടുള്ളവർക്ക് യോഗ്യതാമാനദണ്ഡത്തിലെ ഇളവ് പ്രയോജനപ്പെടുത്താൻ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാൻ ജൂലായ് 16 മുതൽ 21 ന് വൈകിട്ട് 3 വരെ സമയം അനുവദിച്ചതായി പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. വെബ്സൈറ്റിൽ അപേക്ഷാനമ്പറും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തലുകൾ വരുത്താം.