pozhiyoor-station

പാറശാല: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കുളത്തൂർ ഗ്രാമ പഞ്ചായത്തും ചങ്ങാതിക്കൂട്ടം വായനശാലയും സംയുക്തമായി പൊഴിയൂർ പൊലീസ് സ്റ്റേഷന് മുന്നിൽ സ്ഥാപിച്ച ഹാൻഡ് സാനിറ്റൈസർ യൂണിറ്റിന്റെ ഉദ്ഘാടനം കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ബൽസി ജയചന്ദ്രൻ നിർവഹിച്ചു. പൊഴിയൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ പ്രസാദ്,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡങ്സ്റ്റൻ സി.സാബു. സ്പോൺസർ സുനിരാജ് കമലി, സ്റ്റേഷനിലെ മറ്റ് ജീവനക്കാർ, ചങ്ങാതിക്കൂട്ടം ക്ലബ് അംഗങ്ങൾ, പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.