തിരുവനന്തപുരം: നടപ്പ് അദ്ധ്യയന വർഷത്തെ ഒന്നാം വാല്യം പാഠപുസ്തകങ്ങളുടെ വിതരണം പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മേയ് 15 നാണ് പാഠപുസ്തക വിതരണം ആരംഭിച്ചത്. മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിലാണ് ആദ്യം വിതരണം ആരംഭിച്ചത്. മറ്റു ജില്ലകളിൽ ജൂൺ മാസമാണ് പാഠപുസ്തകവിതരണം ചെയ്തത്.
മുൻ വർഷങ്ങളിൽ ഫെബ്രുവരി മുതൽ ഏപ്രിൽ 15 വരെയുള്ള മാസങ്ങളിലാണ് വിതരണം പൂർത്തിയാക്കിയിരുന്നത്. കൊവിഡ് പ്രതിസന്ധി കാലഘട്ടത്തിലും ഏകദേശം 1 മാസവും 10 ദിവസവും കൊണ്ടാണ് ഒന്നാംവാല്യം പാഠപുസ്തക വിതരണം പൂർത്തീകരിച്ചത്.