kt-jaleel

തിരുവനന്തപുരം: സ്വപ്നയെ ബന്ധപ്പെട്ട എല്ലാ ഫോൺ വിളികളും കൂട്ടിച്ചേർത്താൽ പതിനഞ്ചു മിനിട്ടിൽ താഴെയേയുള്ളൂവെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ശരാശരി ഒരു കാൾ ദൈർഘ്യം ഒന്നര മിനിട്ടാണ്. ഒരു വിദേശ രാജ്യത്തിന്റെ കേരളത്തിലെ പ്രതിനിധി പറഞ്ഞതനുസരിച്ച് തികച്ചും ഔദ്യോഗിക കാര്യങ്ങൾ മാത്രമാണ് അവരുടെ സെക്രട്ടറിയോട് സംസാരിച്ചതെന്നതിന് ഇതിലും വേറെ തെളിവു വേണോ. സ്​റ്റാഫ് വിളിച്ചതും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടാണ്. ഇവർ തമ്മിൽ അഞ്ചോ ആറോ വിളികളേയുള്ളൂ. എടുത്തത് എട്ടോ പത്തോ മിനിട്ട് മാത്രം. ഇക്കാര്യങ്ങൾ ഏത് അന്വേഷണ ഏജൻസിക്കും പരിശോധിക്കാമെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.