തിരുവനന്തപുരം:കീം പ്രവേശന പരീക്ഷ എഴുതുന്നവരുടെ സൗകര്യർത്ഥം പരീക്ഷാ സെന്ററുകളിലേക്ക് ആവശ്യമായ ബസ് സർവീസുകൾ കെ.എസ്.ആർ.ടി.സി നടത്തും. റഗുലർ സർവീസിനു പുറമെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും മാത്രമായി ബസ് ഓൺ ഡിമാന്റ് പ്രകാരമുള്ള സർവീസുകളും നടത്തും. കണ്ടെയിൻമെന്റ് സോണിൽ വിദ്യാർത്ഥികളുണ്ടെങ്കിൽ അവിടേക്കും സർവീസ് നടത്തും.