covid-19

തിരുവനന്തപുരം:ജില്ലയിൽ കൊവിഡ്‌ സമ്പർക്ക രോഗികളുടെ എണ്ണത്തിൽ ആശങ്കാജനകമായ വർദ്ധന.
സമൂഹ വ്യാപനത്തിന്റെ സൂചന പ്രകടമാക്കി 157 പേർക്ക് ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം ഇല്ലാത്തവരിൽ നിന്ന് രോഗം പകരുന്ന ആശങ്കയുയർത്തുന്ന സ്ഥിതിവിശേഷം ഉണ്ടായതോടെ സാമൂഹ വ്യാപനം അകലെയല്ലെന്ന് ബോദ്ധ്യമായി.130 പേർക്കാണ് സമ്പർക്കത്തിലൂടെ ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഉറവിടം അറിയാത്ത ഏഴ് കേസുകളുമുണ്ട്. 5 ആരോഗ്യപ്രവർത്തകർക്കും കുറ്റിച്ചൽ സ്വദേശിയായ ഒരു കെ.എസ്.ആർ.ടി.സി കണ്ടക്ടർക്കും രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ കൂടുതൽ രോഗികൾ മാണിക്യവിളാകം, പൂന്തുറ, പുത്തൻപള്ളി എന്നിവിടങ്ങളിലാണ്.15 പേർ വിദേശത്തു നിന്നും അന്യസംസ്ഥാനത്തു നിന്നും വന്നവരാണ്.

പൂന്തുറ 35, പാറശാല 20, പുല്ലുവിള 20 , മര്യനാട് 5, വള്ളക്കടവ് 5,ആനയറ 3,പുതുക്കുറിച്ചി 1, വിഴിഞ്ഞം 8, വിളവൂർക്കൽ 1,മണക്കാട് 7,വെമ്പായം 1, പൂവച്ചൽ 2, വഞ്ചിയൂർ 1, വർക്കല 2, കരകുളം 1,സ്റ്റാച്യു 2, പേരൂർ 1,വെട്ടുതുറ 4, കഴക്കൂട്ടം മേനംകുളം 1, കൊല്ലംകോട് 1, വെങ്ങാനൂർ 1, മുട്ടത്തറ 1, ഇരയിമ്മൻതുറ 1, കുറ്റിച്ചൽ 1, കമലേശ്വരം 1, പരശുവയ്ക്കൽ 1, താത്തിയൂർ 2, കഠിനംകുളം 1, തിരുപുറം 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.

തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി,വിളവൻകോട് സ്വദേശി,യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി,മഹാരാഷ്ട്രയിൽ നിന്നെത്തിയ പണ്ടകശാല സ്വദേശി ,യു.എ.ഇയിൽ നിന്നെത്തിയ കരകുളം സ്വദേശി, സൗദിയിൽ നിന്നെത്തിയ പോത്തൻകോട് കൊയ്തൂർകോണം സ്വദേശി , തമിഴ്‌നാട്ടിൽ നിന്നെത്തിയ തിരുനെൽവേലി സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി, തമിഴ്‌നാട്ടിൽ നിന്നെത്തിയ കരകുളം സ്വദേശി ,യു.എ.ഇയിൽ നിന്നെത്തിയ ഇടവ സ്വദേശി, സൗദിയിൽ നിന്നെത്തിയ നഗരൂർ സ്വദേശി, യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി, തെലങ്കാനയിൽ നിന്നെത്തിയ കുന്നത്തുകാൽ സ്വദേശി,യു.എ.ഇയിൽ നിന്നെത്തിയ വർക്കല സ്വദേശി എന്നിവരാണ് വിദേശത്തുനിന്നും അന്യ സംസ്ഥാനത്തു നിന്നുമായി രോഗം ബാധിച്ചെത്തിയവർ. പുതുതായി ഇന്നലെ 586 പേർ രോഗനിരീക്ഷണത്തിലായി. 579 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 18,459 പേർ വീടുകളിലും 1,637 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 107 പേരെ പ്രവേശിപ്പിച്ചു. 57 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 856 പേർ നിരീക്ഷണത്തിലുണ്ട്. 511 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. 843 പരിശോധന ഫലങ്ങൾ ലഭിച്ചു. 72 സ്ഥാപനങ്ങളിൽ ആയി 1,637 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്.

ഉറവിടം വ്യക്തമല്ലാത്തവർ

കൈതമുക്ക് 1, കോട്ടപ്പുറം 1, ചെങ്കൽ 2, കുറ്റിച്ചൽ 1, കുലശേഖരം 1, പുല്ലുവിള 1

ആകെ നിരീക്ഷണത്തിലുള്ളവർ -20,952
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -18,459
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -856
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ -1,637
ഇന്നലെ നിരീക്ഷണത്തിലായവർ -586