photo

പാരിപ്പള്ളി:യുവാവിനെ വെട്ടിപരിക്കേല്പിച്ച ശേഷം ഒളിവിൽപ്പോയ പ്രതിയെ പാരിപ്പള്ളി എസ്.ഐ നൗഫലിന്റെ നേതൃത്വത്തിൽ പിടികൂടി. കരിമ്പാലൂർ പത്മാനിവാസിൽ ശ്രീധരൻ നായരുടെ മകൻ തങ്കച്ചൻ എന്ന പ്രവീണാണ് (45) അറസ്റ്റിലായത്.

2010ൽ കരിമ്പാലൂരിൽ വീട്ടിൽ നിന്ന് വിളിച്ചിറക്കി യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ ഒന്നാം പ്രതിയാണ് ഇയാൾ. തുടർന്ന് വിദേശത്തേക്ക് കടന്നുകളഞ്ഞ പ്രതി നാട്ടിലെത്തിയതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് സംഘം ചൊവ്വാഴ്ച രാത്രിയോടെ വീട് വളഞ്ഞാണ് പ്രതിയെ കീഴടക്കിയത്. കൊവിഡ് പരിശോധന നടത്തിയ ശേഷം ഇയാളെ പരവൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സി.ഐ രൂപേഷ് രാജിന്റെ നിർദ്ദേശപ്രകാരം ഗ്രേഡ് എ.എസ്.ഐ സുനിൽകുമാർ, എ.എസ്.ഐ ബിജു, എസ്.സി.പി.ഒമാരായ നൗഷാദ്, രാജേഷ്, സി.പി.ഒ അനിൽകുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.