vishnuronibijualbi

അങ്കമാലി: വ്യാപാരിയെ തട്ടിക്കൊണ്ട് പോയി അരക്കിലോ സ്വർണവും ആഭരണങ്ങളും കവർന്ന കേസിൽ നാല് പേർ അറസ്റ്റിൽ. പുല്ലാനി ചാലാക്ക വീട്ടിൽ വിഷ്ണു(33),തുറവൂർ പയ്യപ്പിള്ളി വീട്ടിൽ റോണി(33),പുല്ലാനി കാഞ്ഞിലാൻ വീട്ടിൽ ജിജു(43),മൂക്കന്നൂർ കോക്കുന്ന് പൈനാടത്ത് വീട്ടിൽ ആൽബിൻ(23) എന്നിവരാണ് അറസ്റ്റിലായത്. 2019 ഫെബ്രുവരി 18മ്പുലർച്ചെ രണ്ടിന് തുറവൂർ ഡയറിക്കവലയിൽ വച്ചായിരുന്നു കേസിനാസ്പദമായ സംഭവം. തുറവൂർ യോർദനാപുരം സ്വദേശി ജോയിയെ റോഡിൽ തടഞ്ഞു നിർത്തി കഴുത്തിൽ കത്തിവച്ച് പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. പഴയസ്വർണം വാങ്ങി പുതിയ ആഭരണങ്ങൾ നിർമ്മിച്ചുനൽകുന്ന ബിസിനസായിരുന്നു ജോയിക്ക്. ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് കൈയിലുണ്ടായിരുന്ന സ്വർണം തട്ടിയെടുത്തു. ദേഹത്തുണ്ടായിരുന്ന വള,മാല,മോതിരം എന്നിവയും ഊരിയെടുത്തു. പിന്നീട് ജോയിയുടെ കാറിന്റെ ഒരു വശത്തെ ചില്ല് അടിച്ചുപൊട്ടിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു. സമീപ പ്രദേശത്തെ ഒരു വീട്ടുകാരുടെ സഹായത്തോടെയാണ് ഇയാൾ രക്ഷപ്പെട്ടത്.ഡി.വൈ.എസ.പി. ജി.വേണുവിന്റെ നേതൃത്വത്തിൽ അങ്കമാലി സി.ഐ സോണി മത്തായി, ഉദ്യോഗസ്ഥരായ അശോകൻ,റെജി,റോണി അഗസ്റ്റിൻ,റെന്നി,ബെന്നി,പ്രസാദ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെപിടികൂടിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.