malayinkil

മലയിൻകീഴ്:സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല നേതാക്കളിലൊരാളായ എം.എൻ.ബാലകൃഷ്ണൻനായർ രാഷ്ട്രീയ പ്രവർത്തനത്തിൽ ആത്മാർത്ഥത പുലർത്തിയ നേതാവായിരുന്നുവെന്ന് ഐ.ബി.സതീഷ് എം.എൽ.എ.അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്ത് പറഞ്ഞു.ലോക് താന്ത്രിക് ജനതാദൾ മലയിൻകീഴ് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 30-ംമത് അനുസ്മരണ യോഗത്തിൽ ജി.നീലകണ്ഠൻനായർ അദ്ധ്യക്ഷത വഹിച്ചു.എൽ.ജെ.ഡി ജില്ലാ പ്രസിഡന്റ് എൻ.എം.നായർ,നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ,ഡി.സി.സി ജനറൽ സെക്രട്ടറി മലയിൻകീഴ് വേണുഗോപാൽ,ബി.ജെ.പി. ജില്ലാ വൈസ് പ്രസിഡന്റ് മലയിൻകീഴ് രാധാകൃഷ്ണൻ,സി.പി.എം എരിയ കമ്മിറ്റി അംഗം കെ.ജയചന്ദ്രൻ, എൽ.ജെ.ഡി. സംസ്ഥാന സമിതി അംഗങ്ങളായ മലയിൻകീഴ് ചന്ദ്രൻനായർ,മേപ്പൂക്കട മധു, യുവജനത ജില്ലാ പ്രസിഡന്റ് പി.എസ്.സതീഷ്,എൻ.ജി.ഒ. സെന്റർ ജില്ലാ പ്രസിഡന്റ് ശ്രീജിത്ത് ശങ്കർ,കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സെന്റർ നേതാക്കളായ കുന്നുംപാറ ജയൻ, മാങ്കുന്നിൽ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടെലിവിഷനുകൾ വിതരണം ചെയ്തു. എസ്.എസ്.എൽ.സി,പ്ലസ്ടു പരീക്ഷകളിൽ മികച്ച വിജയം നേടിയവർക്ക് അവാർഡ് നൽകി.