കല്ലമ്പലം : നാവായിക്കുളം വലിയകുളത്തിൽ കാണാതായ യുവാവിന്റെ മൃതദേഹം ഫയർഫോഴ്സ് നടത്തിയ തിരച്ചിലിനൊടുവിൽ കണ്ടെത്തി. പള്ളിക്കൽ മൂതല കെ.കെ കോണം വലിയവിള തെക്കതിൽവീട്ടിൽ വിക്രമൻ പിള്ളയുടെയും ശ്രീലതയുടെയും മകൻ അഖിൽ കൃഷ്ണ (21 - സച്ചു) യുടെ മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. കൂട്ടുകാരുമൊത്ത് കുളത്തിൽ കുളിക്കാനിറങ്ങിയ അഖിൽകൃഷ്ണയെ കാണാതാവുകയായിരുന്നു. ഫയർഫോഴ്സും, പൊലീസും, നാട്ടുകാരും ചേർന്ന് രാത്രി 8 വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് ഇന്നലെ രാവിലെ 7 മണിയോടെ തിരച്ചിൽ തുടർന്നു. 9 മണിയോടെ മൃതദേഹം ചെളിയിൽ പുതഞ്ഞ നിലയിൽ കണ്ടെത്തി. നാവായിക്കുളത്തെ വർക്ക് ഷോപ്പ് ജീവനക്കാരനാണ് അഖിൽ കൃഷ്ണ. സഹോദരൻ: അനന്തു കൃഷ്ണൻ.
ചിത്രങ്ങൾ:
മരിച്ച അഖിൽ കൃഷ്ണ