കടയ്ക്കാവൂർ: ചാവടിമുക്കിൽ 2മാസം പ്രായമുള്ള കൈലാസ്‌നാഥ് എന്ന കുട്ടി കിണറ്റിൽ വീണപ്പോൾ വളരെ സാഹസികമായി രക്ഷിച്ച ഷൈജുവിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അഭിനന്ദിച്ചു. മണ്ഡലം പ്രസിഡന്റ് അഡ്വ. എ. റസൂൽ ഷാൻ, ബ്ലോക്ക് ഭാരവാഹികളായ രാധാകൃഷ്ണൻ നായർ, ബീന രാജീവ്, മണ്ഡലം വൈസ് പ്രസിഡന്റ് സജു എന്നിവർ പങ്കെടുത്തു.