കടയ്ക്കാവൂർ: കേരള സ്റ്റേറ്റ് കയർ തൊഴിലാളി ഫെഡറേഷൻ (ഐ.എൻ.ടി.യു.സി) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാവിഷയത്തിനും എപ്ളസ് നേടിയ കടയ്ക്കാവൂർ, ചിറമൂല കടയിൽ വീട്ടിൽ ആദിത്യ സതീശനെ ട്രോഫിയും പൊന്നാടയും ക്യാഷ് അവാർഡും നൽകി ആദരിച്ചു. ജില്ലാ പ്രസിഡന്റ് ജി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് കടയ്ക്കാവൂർ അശോകൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി. രാജശേഖരൻ നായർ പൊന്നാട ചാർത്തി. ചിറയിൻകീഴ് ബ്ളോക്ക്‌ കോൺഗ്രസ്‌ പ്രസിഡന്റ് എൻ. വിശ്വനാഥൻ നായർ മികച്ച കർഷകനെ പൊന്നാടന ചാർത്തി. കടയ്ക്കാവൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ് അഡ്വ. റസൂൽഷാൻ കാഷ് അവാർഡ് നൽകി. യൂത്ത് കോൺഗ്രസ്‌ മുൻ സംസ്ഥാന സെക്രട്ടറി ബി. എസ്. അനൂപ് ട്രോഫി നൽകി. ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറി മണനാക്ക് ഷിഹാബുദീൻ മാസ്ക് വിതരണം ചെയ്തു. കടക്കാവൂർ സഹകരണസഘം പ്രസിഡന്റ് ജോഷ്, പഞ്ചായത്തംഗം മോഹന കുമാരി, സേവാദൾ ജില്ലാ സെക്രട്ടറി ജമാൽ പാലംകോണം, നിയോജകമണ്ഡലം പ്രസിഡന്റ് സുധീർ, മണ്ഡലം വൈസ് പ്രസിഡന്റ് കൃഷ്ണൻകുട്ടി, സെക്രട്ടറി സന്തോഷ് എന്നിവർ സംസാരിച്ചു.