തിരുവനന്തപുരം : മേഖല സഹകരണ ക്ഷീരോത്പാദക യൂണിയൻ ഭരണ സമിതിയുടെ ഭരണ വൈകല്യങ്ങളും അഴിമതിയും കർഷക ചൂഷണവും ആരോപിച്ച് മേഖല ക്ഷീരോത്പാദക സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ മിൽമയുടെ അമ്പലപ്പുഴ ഡെയറിക്കു മുന്നിൽ ധർണ നടത്തി. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി.വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദക സംരക്ഷണ സമിതി കൺവീനർ എൻ.ഭാസുരാംഗൻ അദ്ധ്യക്ഷത വഹിച്ചു. സംരക്ഷണ സമിതി ചെയർമാൻ വി.എസ്.പത്മകുമാർ,ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മണിവിശ്വനാഥ്, ശ്രീകുമാർ, ഉണ്ണിത്താൻ, കെ.എച്ച്.ബാബുരാജൻ, പി.സുരേന്ദ്രൻ, ജി.ഹരിശങ്കർ, വത്സലമോഹനൻ, സുഖലാൽ, കെ.എൽ.വിജയകുമാർ,എൻ.ബി.ഷിബു എന്നിവർ സംസാരിച്ചു.