മോഹൻലാലിന്റെ കരിയറിലെ പൊൻതൂവലായി മാറിയ കഥാപാത്രമാണ് രാജാവിന്റെ മകനിലെ വിൻസന്റ് ഗോമസ്.ഡെന്നീസ് ജോസഫാണ് രാജാവിന്റെ മകന് തിരക്കഥയൊരുക്കിയത്. നിറക്കൂട്ട്, ശ്യാമ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഡെന്നീസ് ജോസഫ് എഴുതിയ സിനിമയായിരുന്നു രാജാവിന്റെ മകൻ. ആ സിനിമ സൂപ്പർ ഡ്യൂപ്പർ ഹിറ്റായ ശേഷം അന്നത്തെ പ്രമുഖ സംവിധായകരെല്ലാം തന്നെ സമീപിച്ചുവെന്ന് ഡെന്നീസ് ജോസഫ് ഓർമ്മിക്കുന്നു. രാജാവിന്റെ മകൻ മോഹൻലാലിനെ സൂപ്പർ സ്റ്റാറാക്കിയ പോലെ ഡെന്നീസ് ജോസഫിനെ സൂപ്പർ റൈറ്ററുമാക്കി.