chennithala

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പ്രതിരോധം ശക്തമാക്കുന്നതിനും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനും എട്ട് നിർദ്ദേശങ്ങളടങ്ങിയ കത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് നൽകി.

നിർദ്ദേശങ്ങൾ

1. കൊവിഡ് ടെസ്റ്റുകളുടെ എണ്ണം അടിയന്തരമായി കൂട്ടണം.

2. ഫലത്തിനായി 10 ദിവസം വരെ കാത്തിരിക്കേണ്ടി വരുന്നത് ഒഴിവാക്കണം. ലബോറട്ടറികളുടെ എണ്ണം കൂട്ടി ശേഷി വർദ്ധിപ്പിക്കണം.

3. ക്വാറന്റൈൻ കേന്ദ്രങ്ങളിൽ സമയത്തിന് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും കിട്ടുന്നില്ലെന്ന പരാതി പരിഹരിക്കണം.

4. ട്രിപ്പിൾ ലോക്ക് ഡൗണുള്ള കണ്ടെയിൻമെന്റ് സോണുകളിൽ സൗജന്യ ഭക്ഷ്യക്കിറ്റും അവശ്യസാധന ലഭ്യതയും ഉറപ്പാക്കണം.

5. കൊവിഡ് വ്യാപനമുണ്ടായ തീരദേശത്ത് ഭക്ഷ്യക്കിറ്റും അവശ്യസാധനങ്ങളും പച്ചക്കറിയും മറ്റും സൗജന്യമായി നൽകണം.

6. ഡെങ്കിയും ചിക്കുൻഗുനിയയും പടരുന്ന സാഹചര്യത്തിൽ കൊവിഡിതര രോഗങ്ങൾക്കുള്ള ചികിത്സ ഉറപ്പാക്കണം.

7. ലോക്ക് ഡൗൺ മേഖലകളിൽ ഭക്ഷണ വിതരണത്തിനുള്ള സംവിധാനമൊരുക്കണം.

8. രോഗികളുടെ എണ്ണം കുറയുന്നതിനനുസരിച്ച് കണ്ടെയിൻമെന്റ് സോണുകൾ മാറ്റുന്നതിലെ കാലതാമസം ഒഴിവാക്കണം.