വിതുര: ഫെഡറേഷൻ ഒഫ് റസിഡന്റ്സ് അസോസിയേഷൻസ് തിരുവനന്തപുരം വിതുര മേഖലയുടെ ആഭിമുഖ്യത്തിൽ മികവ് 2020 എന്ന പേരിൽ എസ്യഎസ്യഎൽ.സിക്ക് ഫുൾ എ പ്ലസ് നേടിയ വിതുര വി.എച്ച്. എസ് .എസ് ലെ വിദ്യാർത്ഥികളെ ആദരിച്ചു. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ.മധു ഉദ്ഘാടനവും പുരസ്കാര വിതരണവും നിർവഹിച്ചു. ഫ്രാറ്റ് രക്ഷാധികാരി എസ്.സതീഷ്ചന്ദ്രൻ നായരുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ണറ വിജയൻ,ടി.വി.പുഷ്കരൻ നായർ,ജി. ഗിരീശൻ നായർ,വിജയരാജൻ,എൻ.മുരുകേശൻ,ഇ.എം.നസീർ,മധുമോഹനൻ നായർ,മാഹീൻ തോട്ടുമുക്ക്,സുദർശൻ, സനിൽകുമാർ,അനികുട്ടൻ,വേണു എന്നിവർ സംസാരിച്ചു.