vayal
ചെമ്മരുതി വേലൻകോണം ഏലയിൽ നെൽകൃഷിയുടെ ഭാഗമായി വിത്ത് വിതറി അഡ്വ: വി.ജോയി.എം.എൽ.എ ഉദ്ഘാടനം നിർവ്വഹിക്കുന്നു

വർക്കല:ചെമ്മരുതിയിൽ സുഭിക്ഷ കേരളം പദ്ധതിയിൽ രണ്ട് ഏക്കർ തരിശ് പാടശേഖരത്തിൽ നെൽകൃഷി നടത്തുവാൻ തീരുമാനിച്ചതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച് സലിം അറിയിച്ചു.പദ്ധതിയുടെ ഭാഗമായി വേലൻകോണം ഏലയിൽ കഴിഞ്ഞ 20 വർഷമായി തരിശായി കിടന്ന രണ്ട് ഏക്കർ പാടശേഖരത്തിലാണ് നെൽകൃഷി ചെയ്യുന്നത്.പദ്ധതിയുടെ ഉദ്ഘാടനം പാടശേഖരത്തിൽ മേൽത്തരം വിത്ത് വിതറി അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ.എച്ച്.സലിം ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിജയ ,ശ്രീലേഖ കുറുപ്പ് ,കൃഷി ഓഫിസർ പ്രീതി, ജി.എസ്.സുനിൽ എന്നിവർ സംബന്ധിച്ചു.