prathi
കേരള അറബിക് മുൻഷിസ് അസോസിയേഷന്റെ വിദ്യാഭ്യാസ മന്ത്രിയെ വിളിച്ചുണർത്തൽ പ്രതിഷേധത്തിന്റെ ജില്ലാതല ഉദ്ഘാടനം കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമിമുദീൻ നിർവഹിക്കുന്നു.

കിളിമാനൂർ: വിക്‌ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകളിൽ അറബിക്, സംസ്കൃതം, ഉറുദു ഭാഷകൾ ആരംഭിക്കാൻ വിദ്യാഭ്യാസവകുപ്പ് നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് കേരള അറബിക് മുൻഷിസ് അസോസിയേഷന്റെ (കെ.എ.എം.എ) നേതൃത്വത്തിൽ വിദ്യാഭ്യാസ മന്ത്രിക്കെതിരെ വിളിച്ചുണർത്തൽ പ്രതിഷേധം നടത്തി. ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷാകർത്താക്കളും മന്ത്രിക്ക് കത്തുകളും മെയിൽ സന്ദേശങ്ങളും അയച്ചാണ് പ്രതിഷേധിച്ചത്. ജില്ലാതല ഉദ്ഘാടനം കെ.എ.എം.എ സംസ്ഥാന ജനറൽ സെക്രട്ടറി എം. തമിമുദീൻ നിർവഹിച്ചു. തിരുവനന്തപുരം ജില്ലാ സെക്രട്ടറി എസ്. നിഹാസ് പാലോട് അദ്ധ്യക്ഷത വഹിച്ചു. മുൻ സംസ്ഥാന അറബിക് സ്പെഷ്യൽ ഓഫീസർ ഡോ. എം.എസ്. മൗലവി മുഖ്യപ്രഭാഷണം നടത്തി. ഹിഷാമുദ്ദീൻ, മുനീർ കിളിമാനൂർ, അൻവർ പള്ളിക്കൽ, യാസർ, അൻസർ, അബ്ദുൽ കലാം എന്നിവർ സംസാരിച്ചു.