തിരുവനന്തപുരം: കാര്യവട്ടത്തെ ഗ്രീൻ ഫീൽഡ് സ്റ്റേഡിയവും അനുബന്ധിച്ചുള്ള കോംപ്ലക്സും കൺവെൻഷൻ സെന്ററും ചേർത്ത് തയ്യാറാക്കുന്ന കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്റർ (സി.എഫ്.എൽ.ടി.സി) നാളെ തുറക്കുമെന്ന് ജില്ലാ അധികൃതർ പറഞ്ഞു. നിർമാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. 750 കിടക്കകളുണ്ടിവിടെ. ഡോക്ടർമാർക്ക് പുറമെ നഴ്സിംഗ് സ്റ്റാഫ്, പാരാമെഡിക്കൽ ജീവനക്കാർ,ക്ലീനിംഗ് സ്റ്റാഫ്,ശുചീകരണ തൊഴിലാളികൾ എന്നിവരുടെ സേവനവും ആംബുലൻസ് സൗകര്യവും 24 മണിക്കൂറും ലഭിക്കും.രോഗികൾക്ക് ആവശ്യമായ ഭക്ഷണവും മറ്റ് അടിസ്ഥാന സൗകര്യങ്ങളും ഇവിടെയുണ്ടാകും.ചികിത്സയ്ക്ക് പുറമെ സ്രവം ശേഖരിക്കാനുള്ള സൗകര്യവും സെന്ററിൽ ഒരുക്കിയിട്ടുണ്ട്.