വെള്ളറട: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തുന്ന ചീഞ്ഞ മത്സ്യങ്ങളുടെ വിൽപ്പന തടയണമെന്നാവശ്യപ്പെട്ട് കഴിഞ്ഞദിവസം വെള്ളറടയിലും കുന്നത്തുകാലിലും സി.കെ. ഹരീന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ചേർന്ന യോഗം മത്സ്യ വിൽപ്പന നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞദിവസം രാത്രി ശീതീകരണ സംവിധാനങ്ങളില്ലാത്ത ലോറികളിൽ നിരവധി ലോഡ് മത്സ്യങ്ങളാണ് പനച്ചമൂട് മാർക്കറ്റിൽ എത്തിയത്. ഇതിൽ ഒരു ലോറി മത്സ്യം വെള്ളറട പൊലീസ് പിടികൂടി പിഴ ചുമത്തി വിട്ടയച്ചു. എന്നാൽ ആരോഗ്യവകുപ്പ് അധികൃതരുടെ ഭാഗത്തുനിന്നും ഒരു പരിശോധനയും നടന്നിരുന്നില്ല.