തിരുവനന്തപുരം:ബാങ്ക് ദേശസാത്കരണ ദിനത്തോടനുബന്ധിച്ച് ബാങ്ക് ഓഫീസേഴ്സ് കോൺഫെഡറേഷനും പെൻഷണേഴ്സ് കോൺഫെഡറേഷനും ചേർന്ന് നാളെ രാവിലെ 10.30ന് വെബിനാർ നടത്തും. സംസ്ഥാന ആസൂത്രണ ബോർഡംഗം ഡോ. കെ.എൻ.ഹരിലാൽ ഉദ്ഘാടനം ചെയ്യും. എ.ഐ.ബി.ഒ.സി മുൻ ദേശീയ ജനറൽ സെക്രട്ടറി ഡി.ടി.ഫ്രാങ്കോ വിഷയം അവതരിപ്പിക്കും. കെ.എസ്.കൃഷ്ണ, എ.രാഘവൻ, കെ.രാജീവൻ, എൻ.സനിൽ ബാബു, ജി.ആർ.ജയകൃഷ്ണൻ, ശ്രീനാഥ് ഇന്ദുചൂഡൻ, എബ്രഹാം ഷാജി ജോൺ, ടോം തോമസ്, സെക്രട്ടറി ബി.ശ്രീകുമാർ, ആർ.ചന്ദ്ര സേനൻ, പി.ബി.തോമസ് തുടങ്ങിയവർ സംസാരിക്കും.