pic1

നാഗർകോവിൽ: കന്യാകുമാരി ജില്ലയിൽ കൊവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുന്നതിനാൽ സമൂഹവ്യാപനം നടന്നിട്ടുണ്ടോ എന്ന സംശയത്തിലാണ് ജനങ്ങൾ. ജില്ലയിൽ രോഗ ബാധിതരുടെ എണ്ണം 2000 കടന്നു. ദിവസേന രോഗികളുടെ എണ്ണം ക്രമാതീതമായി ഉയരുന്നു. ഒരാഴ്ചയിൽ 800 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. പലരുടെയും ഉറവിടങ്ങൾ കണ്ടെത്താൻ ആരോഗ്യ വകുപ്പിന് കഴിഞ്ഞിട്ടില്ല. ഇന്നലെ 143 പേർക്ക് ജില്ലയിൽ രോഗം സ്ഥിരീകരിച്ചു.