അമല പോൾ കരഞ്ഞുകൊണ്ടിരിക്കുന്ന വിഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ഇപ്പോൾ ചർച്ചാവിഷയം. ഇതിനൊരു പോംവഴിയില്ലേ എന്ന അടിക്കുറിപ്പോടെ നടി തന്നെയാണ് തന്റെ ‘കരച്ചിൽ’ വീഡിയോ പ്രേക്ഷകർക്കായി പങ്കുവച്ചത്. ഉള്ളി അരിയുന്നതിനിടെയാണ് നടിയുടെ കണ്ണിൽ നിന്നും കണ്ണുനീർ വരുന്നത്. എന്തായാലും അമല ആദ്യമൊന്നു തങ്ങളെ ഞെട്ടിച്ചു എന്നാണ് ആരാധകരുടെ കമന്റ്. സിനിമ ചിത്രീകരണങ്ങൾ നിർത്തിവച്ചിരിക്കുന്നതിനാൽ നടി ഇപ്പോൾ അവധി ആഘോഷിക്കുകയാണ്. പോണ്ടിച്ചേരിയിലാണ് ഇപ്പോൾ അമലയുടെ താമസം.